പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങും, അവധിയുള്ള ജില്ലകളില്‍ ക്ലാസ്സില്ല

തിരുവനന്തപുരം- സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാവിലെ 9.30-ന് തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നേരിട്ടെത്തി വിദ്യാര്‍ഥികളെ കാണും.  മഴക്കെടുതി മൂലം ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന് വിദ്യാഭ്യാസവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മെറിറ്റ് സീറ്റില്‍ 2,63,688 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിക്കഴിഞ്ഞു. സ്പോര്‍ട്സ് ക്വാട്ടയില്‍ 3,574, കമ്മ്യൂണിറ്റി ക്വാട്ടയില്‍ 18,901, മാനേജ്മെന്റ് ക്വാട്ടയില്‍ 18,735, അണ്‍ എയ്ഡഡില്‍ 11,309 വിദ്യാര്‍ഥികളും പ്രവേശനം നേടി. മെറിറ്റ് സീറ്റില്‍ പ്രവേശന വിവരങ്ങള്‍ നല്‍കാനുള്ള 565 പേര്‍ അടക്കം ആകെ 3,16,772 പേരാണ് പ്രവേശനം നേടിയത്.

 

 

Latest News