Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് ക്ഷേത്രത്തില്‍വെച്ച് ശൈശവ വിവാഹം; പോലീസ് അന്വേഷിക്കുന്നു

പാലക്കാട്-ചെര്‍പ്പുളശ്ശേരി തൂതയിലെ ക്ഷേത്രത്തില്‍ പതിനേഴുകാരിയുടെ വിവാഹം നടത്തിയെന്ന പരാതിയില്‍ ശിശുക്ഷേമ സമിതി പോലീസിനോടു റിപ്പോര്‍ട്ട് തേടി. തൂത സ്വദേശിയായ 32 കാരന്‍ പ്രായപൂര്‍ത്തിയാകാത്ത മണ്ണാര്‍ക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം.
ക്ഷേത്രത്തില്‍ നൂറിലധികമാളുകളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞമാസം 29 നായിരുന്നു വിവാഹം. ശിശുക്ഷേമ സമിതിയുടെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് പോലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. വധൂവരന്‍മാരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്ന് പോലീസ് പറയുന്നു. മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി പോലീസ് സ്‌റ്റേഷനുകളില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശിശുക്ഷേമ സമിതി തുടര്‍നടപടികള്‍ സ്വീകരിക്കും. ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കണ്ടെത്തിയാല്‍ വരനും വിവാഹത്തിന് നേരിട്ട് സഹായം നല്‍കിയവര്‍ക്കുമെതിരെ പോലീസ് കേസെടുക്കും.

 

Latest News