ആടിന്റെ കണ്ണ് തൊണ്ടയില്‍ കുരുങ്ങി ബലി നല്‍കിയ ആള്‍ക്ക് ദാരുണാന്ത്യം

സുരാജ്പൂര്‍- ബലി നല്‍കിയ ശേഷം ആട്ടിറിച്ചി ഭക്ഷിച്ചയാള്‍ ആടിന്റെ കണ്ണ് തൊണ്ടയില്‍ കുരുങ്ങി മരിച്ചു. ഛത്തീസ്ഗഡിലാണ് ആഗ്രഹ സഫലീകരണത്തിനായി ആടിനെ ബലി നല്‍കിയ ആള്‍ അതേ ആടിന്റെ കണ്ണു കാരണം മരിച്ചത്. സുരാജ്പുര്‍ ജില്ലയിലെ മഡ്‌നാപൂര്‍ ഗ്രാമത്തിലെ ബഗര്‍ സായി (50) എന്നയാളാണ് മരിച്ചത്.  
ആടിനെ ബലി നല്‍കിയ സായിയും ഗ്രാമീണരും ചടങ്ങുകള്‍ക്ക് ശേഷം ഇറച്ചി പാകം ചെയ്ത് കഴിച്ചു. കറിയില്‍ നിന്ന് ആടിന്റെ കണ്ണ് എടുത്ത് കഴിച്ച സായിയുടെ തൊണ്ടയില്‍ കണ്ണ് കുരുങ്ങുകയായിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News