മഴയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

പത്തനംതിട്ട - കനത്ത മഴയിൽ അടൂരിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കച്ചേരിച്ചന്ത മിനിഭവനിൽ ഉണ്ണികൃഷ്ണ പിള്ളയാണ് മരിച്ചത്. അടൂർ കച്ചേരിച്ചന്തയ്ക്ക് സമീപമായിരുന്നു അപകടം. 
 ഫയർ ഫോഴ്‌സ് എത്തിയാണ് ഓട്ടോയിൽ കുടുങ്ങിയ ആളെ പുറത്തെടുത്തത്.  
ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തോട്ടിൽനിന്നും ഓട്ടോയിൽ കുടുങ്ങിയ ഉണ്ണികൃഷ്ണക്കുറുപ്പിനെ പുറത്തെടുത്തത്. എന്നാൽ സംഭവസ്ഥലത്തുവെച്ചു തന്നെ ഓട്ടോ ഡ്രൈവർ മരിച്ചിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
 

Latest News