ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ 800 രൂപക്ക് വിറ്റു; അമ്മയടക്കം നാലു പേര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍-ഒഡീഷയില്‍ ഒമ്പത് മാസം പ്രായമായ പെണ്‍കുഞ്ഞിനെ 800 രൂപക്ക് വിറ്റു. മയൂര്‍ഭഞ്ച് ജില്ലയിലാണ് സംഭവം.  കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുഞ്ഞിനെ വിറ്റ സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ  പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഭര്‍ത്താവ് ജോലിക്കായി തമിഴ്‌നാട്ടില്‍ പോയ സമയത്താണ് അമ്മ കുഞ്ഞിനെ വിട്ടുകൊടുത്തതെന്ന് പോലീസ് പറഞ്ഞു.

 

Latest News