കൊച്ചിയില്‍ ലാന്‍ഡിംഗിനിടെ ദുബായ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

കൊച്ചി- നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ ദുബായ്-കൊച്ചി സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ  ടയര്‍ പൊട്ടിത്തെറിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് ലാന്‍ഡിംഗ് സമയത്ത് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചത്. ദുബായില്‍നിന്ന് വന്ന ബോയിംഗ് 737 വിമാനം എസ്ജി17 കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയതായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു. ലാന്‍ഡിംഗ് സുഗമമായിരുന്നുവെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
കൊച്ചിയില്‍നിന്ന്‌ന ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം തിങ്കളാഴ്ച രാത്രി റദ്ദാക്കിയിരുന്നു. ശനിയാഴ്ച രാത്രി 11.45 ന് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് തകരാര്‍ പരിഹരിക്കപ്പെടാഞ്ഞതിനെത്തുടര്‍ന്ന് റദ്ദാക്കിയത്.
ദുബായിലെ ചില സാങ്കേതികപ്രശ്‌നങ്ങളെത്തുടര്‍ന്ന് വിമാനം ഇന്ന് പുലര്‍ച്ചെയാണ് നെടുമ്പാശേരിയിലെത്തിയത്. 152 പേരാണ് ഈ വിമാനത്തില്‍ ദുബായിലേക്ക് പോകേണ്ടിയിരുന്നത്. സാങ്കേതിക തകരാര്‍ പരിഹരിച്ച് വിമാനം ഇന്ന് ദുബായിലേക്ക് പുറപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തകരാര്‍ പരിഹരിക്കാനാകാതെ വന്നതോടെ വിമാനം റദ്ദാക്കുകയായിരുന്നു.

 

Latest News