കയ്‌റോ-ഫലസ്തീനികള്‍ക്കെതിരായ ഇസ്രായില്‍ ആക്രമണം അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാ സമിതിയില്‍ അറബ് രാജ്യങ്ങള്‍ നീക്കങ്ങള്‍ നടത്തണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു.ഫലസ്തീനികള്‍ക്കെതിരായ ഇസ്രായിലിന്റെ യുദ്ധക്കുറ്റങ്ങളില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) അന്വേഷണം നടത്തണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു. ഫലസ്തീനികള്‍ക്ക് അന്താരാഷ്ട്ര സംരക്ഷണം ഒരുക്കണം. ആഗോള സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിലെ ഉത്തരവാദിത്തം വഹിക്കാന്‍ രക്ഷാ സമിതി അശക്തമാകുന്ന പക്ഷം ഇസ്രായില്‍ ആക്രമണം അവസാനിപ്പിക്കാനുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കാനും ഫലസ്തീനികള്‍ക്ക് സംരക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട യു.എന്‍ തീരുമാനങ്ങള്‍ നടപ്പാക്കാനും ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന് പൂര്‍ണ അംഗത്വം അനുവദിക്കാനും യു.എന്‍ ജനറല്‍ അസംബ്ലിയെ സമീപിക്കുമെന്ന് ഈജിപ്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അറബ് ലീഗ് അസാധാരണ യോഗം പറഞ്ഞു.