Sorry, you need to enable JavaScript to visit this website.

അഭയാര്‍ഥി ക്യമ്പില്‍ ഇസ്രായില്‍ ആക്രമണം തുടരുന്നു; ശക്തമായി അപലപിച്ച് സൗദി അറേബ്യ

ജിദ്ദ - അധിനിവിഷ്ട ഫലസ്തീനില്‍ തുടരുന്ന രൂക്ഷമായ ഇസ്രായില്‍ ആക്രമണത്തെ സൗദി വിദേശ മന്ത്രാലയം അപലപിച്ചു. ഇസ്രായില്‍ അധിനിവേശ സേന നടത്തുന്ന ഗുരുതരമായ ലംഘനങ്ങളെ സൗദി അറേബ്യ പൂര്‍ണമായും നിരാകരിക്കുന്നു. ഇസ്രായില്‍ ആക്രമണങ്ങളില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നതായും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ സൈന്യം ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളില്‍ ചുരുങ്ങിയത് 11 ഫലസ്തീനികള്‍ ഇതുവരെ കൊല്ലപ്പെട്ടു. റാമല്ലയില്‍ മറ്റൊരു ഫലസ്തീനിയും ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 100 ലേറെ ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇക്കൂട്ടത്തില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് 500 കുടുംബങ്ങളില്‍ പെട്ട 3,000 ഓളം പേരെ ഒഴിപ്പിച്ചതായി ഫലസ്തീനിയന്‍ റെഡ് ക്രസന്റ് പറഞ്ഞു. ഇരുപതു വര്‍ഷത്തിനിടെ വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ നടത്തുന്ന ഏറ്റവും വലിയ സൈനിക ഓപ്പറേഷനാണ് ഇപ്പോഴത്തെത്.

 

Latest News