Sorry, you need to enable JavaScript to visit this website.

റിയാദ് എയർപോർട്ടിൽ പുതിയ റെക്കോർഡ്

റിയാദ് - കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചതായി എയർപോർട്ട് നടത്തിപ്പ് ചുമതല വഹിക്കുന്ന റിയാദ് എയർപോർട്ട്‌സ് കമ്പനി അറിയിച്ചു. ജൂലൈ ഒന്നിന് റിയാദ് എയർപോർട്ടിൽ 1,06,000 ലേറെ യാത്രക്കാരെ സ്വീകരിച്ചു. ഇത് സർവകാല റെക്കോർഡ് ആണ്. ഇതിന് മുമ്പ് 2019 ഓഗസ്റ്റ് എട്ടിന് ആണ് യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് സ്ഥാപിച്ചത്. അന്ന് 1,03,000 യാത്രക്കാർ റിയാദ് വിമാനത്താവളം ഉപയോഗിച്ചു. ഈ റെക്കോർഡ് ഈ മാസം ഒന്നിന് റിയാദ് എയർപോർട്ട് മറികടന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ചു. 
2023 ജൂൺ 25 ന് റിയാദ് വിമാനത്താവളത്തിൽ 738 വിമാന സർവീസുകൾ നടന്നു. ഇതും പുതിയ റെക്കോർഡ് ആണ്. ഇതിനു മുമ്പ് 2022 ഡിംസബർ ഒന്നിനാണ് സർവീസുകളുടെ എണ്ണത്തിൽ റെക്കോർഡ് സ്ഥാപിച്ചിരുന്നത്. അന്ന് 710 സർവീസുകളാണ് നടന്നതെന്നും റിയാദ് എയർപോർട്ട്‌സ് കമ്പനി അറിയിച്ചു. 

Latest News