Sorry, you need to enable JavaScript to visit this website.

ഹറമിൽ 20 ലക്ഷത്തിലേറെ മാസ്‌കുകൾ വിതരണം ചെയ്തു

ഹറംകാര്യ വകുപ്പ് ജീവനക്കാർ ഹാജിമാർക്കിടയിൽ മാസ്‌കുകൾ വിതരണം ചെയ്യുന്നു.

മക്ക - ഈ വർഷത്തെ ഹജ് സീസണിൽ ഹറംകാര്യ വകുപ്പ് വിശുദ്ധ ഹറമിൽ 20 ലക്ഷത്തിലേറെ മാസ്‌കുകൾ വിതരണം ചെയ്തു. ആരോഗ്യത്തോടെയും സുരക്ഷിതമായും ഹജ് കർമം നിർവഹിക്കാൻ തീർഥാടകർക്ക് സാധിക്കുന്നതിനും ഹാജിമാരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാൻ ആഗ്രഹിച്ചുമാണ് മാസ്‌ക് വിതരണ പദ്ധതി നടപ്പാക്കിയതെന്ന് ഹറംകാര്യ വകുപ്പിനു കീഴിലെ ആരോഗ്യ പരിചരണ വിഭാഗം മേധാവി ഹസൻ അൽസുവൈഹിരി പറഞ്ഞു. തുടർച്ചയായി ഇത് മൂന്നാം വർഷമാണ് ഹജ് സീസണിൽ മാസ്‌ക് വിതരണ പദ്ധതി നടപ്പാക്കുന്നത്. 
ഇത്തവണ ഹറമിൽ സ്ഥാപിച്ച കൗണ്ടറുകളും ഫീൽഡ് സംഘങ്ങളും വഴി ആകെ 20 ലക്ഷത്തിലേറെ മാസ്‌കുകളാണ് വിതരണം ചെയ്തത്. മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും, ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന ശ്വാസകോശ സംബന്ധമായ നിരവധി അസുഖങ്ങൾ തടയുന്നതിൽ അതിന്റെ പങ്കിനെ കുറിച്ചും ഹറം സന്ദർശകരിൽ അവബോധം വളർത്താൻ ശ്രമിച്ചാണ് മാസ്‌ക് വിതരണ പദ്ധതി നടപ്പാക്കുന്നതെന്നും ഹസൻ അൽസുവൈഹിരി പറഞ്ഞു. 

 

Latest News