വേ ടു നിക്കാഹിലൂടെ പരിചയപ്പെട്ട് മാനഭംഗം; യുവാവിനെതിരെ കേസ്

കണ്ണൂര്‍-മാട്രിമോണിയലിലൂടെ പരിചയപ്പെട്ട യുവതിയെ മാനഭംഗപ്പെടുത്തിയ യുവാവിനെതിരെ കേസ്. വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 30 കാരിയുടെ പരാതിയില്‍ കൂത്തുപറമ്പ് നീര്‍വേലിയിലെ കിഴക്കേ കരമ്മല്‍ ജാസിനെതിരെ (35) യാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
              വേ ടു നിക്കാഹ് എന്ന മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ജാസ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. 2022 ജൂലൈ 25 മുതല്‍ പലപ്പോഴായി കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ഉള്‍പ്പെടെ കൊണ്ടുപോയി ബലമായി ചുംബിക്കുകയും കെട്ടിപിടിക്കുകയും ചെയ്ത് മാനഭംഗപ്പെടുത്തിയെന്നാണ് യുവതി വളപട്ടണം പോലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് കണ്ണൂരിലായതിനാല്‍ പരാതി ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.  

 

Latest News