കൊച്ചി - റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ചുംബിച്ച 63 കാരന്‍ പിടിയില്‍. ഓടമക്കാലിയില്‍ ഓട്ടോ ഡ്രൈവറായ സത്താറിനെയാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ ഇയാള്‍ ബലമായി തടഞ്ഞുനിര്‍ത്തി ചുംബിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.






