കോൺഗ്രസ് വിട്ട് എൽ.ഡി.എഫിലേക്ക് മാറിയ ബ്ലോക്ക് പ്രസിഡന്റ് അയോഗ്യയായി; കോന്നി നറുക്കെടുപ്പിലേക്ക്

പത്തനംതിട്ട - പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കി. ഇളകൊള്ളൂർ ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ജിജി, ഇടത് പാളയത്തിലേക്ക് മാറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഇതിനെതിരെ കോൺഗ്രസ് നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്.
 ഇതോടെ ബ്ലോക്ക് പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ആറുവീതം തുല്യ സീറ്റായി. ഇനി പ്രസിഡന്റിനെ നറുക്കിട്ട് കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്.
 

Latest News