രാഹുല്‍ ഗാന്ധിക്ക് ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍നിന്ന് ആശ്വാസം

റാഞ്ചി-മോഡി കുടുംബപ്പേര് പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിക്ക് ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍നിന്ന് ആശ്വാസം. അദ്ദേഹം നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ച  ഹൈക്കോടതി നിലവിലുള്ള കേസ് ഓഗസ്റ്റ് 16ന് വീണ്ടും പരിഗണിക്കും.
റാഞ്ചിയില്‍ അഭിഭാഷകനായ പ്രദിപ് മോഡിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ അപകീര്‍ത്തി പരാതി നല്‍കിയത്. 20 കോടി രൂപയാണ് നഷ്ടപരിഹാരമായി പ്രദീപ് മോഡി ആവശ്യപ്പെട്ടിട്ടുള്ളത്.

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെയാണ് രാഹുല്‍ വിവാദപരാമര്‍ശം നടത്തിയത്. ഇതിനെതിരെ വിവിധ കോടതികളില്‍ രാഹുലിനെതിരെ ഹരജികള്‍ നിലവിലുണ്ട്.

അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി ഇക്കൊല്ലം മാര്‍ച്ചില്‍ രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയും രണ്ട് വര്‍ഷത്തെ തടവ്ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. വിധിപ്രസ്താവത്തിന്റെ അടുത്ത ദിവസം രാഹുല്‍ ഗാന്ധി ലോക്‌സഭ എംപി സ്ഥനത്ത് നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്തു.

 

Latest News