Sorry, you need to enable JavaScript to visit this website.

സമയം പാലിക്കാത്ത വിമാനമായി സ്‌പൈസ് ജെറ്റ്, സമയനിഷ്ഠ പാലിച്ചത് 61 ശതമാനം സര്‍വീസുകൾ മാത്രം

ന്യൂദല്‍ഹി- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിമന തടസ്സങ്ങള്‍ നേരിടുന്നത് സാമ്പത്തിക പ്രതിസന്ധിയുള്ള സ്‌പൈസ് ജെറ്റില്‍നിന്നാണെന്ന് ബ്ലൂംബെര്‍ഗ് (Bloomberg) റിപ്പോര്‍ട്ട് ചെയ്യുന്നു. തിരക്കേറിയ വേനല്‍ക്കാല യാത്രാ സീസണ്‍ തുടങ്ങിയ മേയ് മാസത്തില്‍ സ്‌പൈസ് ജെറ്റിന്റെ 61 ശതമാനം വിമാനങ്ങള്‍ മാത്രമാണ് മുംബൈ, ദല്‍ഹി, ബംഗളൂരു, ഹൈദരാബാദ് എന്നീ നാല് വിമാനത്താവളങ്ങളില്‍ നിന്ന്  കൃത്യസമയത്ത് പുറപ്പെട്ടതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. ഏപ്രിലിലെ 70 ശതമാനം വിമാനങ്ങള്‍ സമയം പാലിച്ചിരുന്നു.
പ്രതിദിനം 250 ഓളം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന സ്‌പൈസ് ജെറ്റ് മാത്രമല്ല, രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ  കൃത്യസമയം പാലിക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. മെയ് മാസത്തില്‍ ഒരു മാസം മുമ്പുള്ളതിനേക്കാള്‍ ഇരട്ടി ഫ് ളൈറ്റുകള്‍ വൈകി. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച ആകാശ എയറിന്റെ മൊത്തത്തിലുള്ള  പ്രവര്‍ത്തനം മെച്ചപ്പെട്ടില്ലെങ്കിലും  കൃത്യസമയം പാലിച്ചു. .
കോവിഡ് മഹാമരിക്ക് ശേഷം  ഇന്ത്യയുടെ കടുത്ത മത്സരാധിഷ്ഠിത വ്യോമയാന വിപണിയിലെ  വെല്ലുവിളികള്‍ക്ക് കാരണം അടിക്കടിയുള്ള കാലതാമസമാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മേയ്, ജൂണ്‍ മാസങ്ങളിലെ സ്‌കൂള്‍ അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നിരുന്നു. വിമാന കമ്പനികള്‍  ഇതുകാരണം പാടുപെടുകയും ചെയ്തു. പാപ്പരായ ഗോ എയര്‍ലൈന്‍സ് മെയ് മാസത്തില്‍ ടിക്കറ്റ് വില്‍പ്പന നിര്‍ത്തിയതിനെത്തുടര്‍ന്ന് ചില റൂട്ടുകള്‍ക്കുള്ള ആവശ്യം സാധാരണയേക്കാള്‍ കൂടുതലായിരുന്നു. ഇത് രാജ്യത്തെ വിമാന നെറ്റ്‌വര്‍ക്കുകളെ  വലിയ സമ്മർദത്തിലാക്കി.
മെയ് മാസത്തില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 15 ശതമാനം ഉയര്‍ന്ന് 13.2 ദശലക്ഷമായി. സര്‍വീസുകള്‍ വിപുലീകരിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്ന് ന്യൂദല്‍ഹി ആസ്ഥാനമായുള്ള സ്‌റ്റെയര്‍ കണ്‍സള്‍ട്ടിംഗ് ചെയര്‍മാന്‍ ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ട്രാഫിക് പെട്ടെന്ന് വലിയതോതില്‍ തിരിച്ചെത്തിയെങ്കിലും എയര്‍ലൈനുകള്‍ ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്ന പ്രക്രിയയിലാണ്.
ലണ്ടനില്‍ നിന്ന് ന്യൂദല്‍ഹിയിലേക്കുള്ള 350 എയര്‍ ഇന്ത്യ യാത്രക്കാര്‍ ജൂണ്‍ അവസാനം മണിക്കൂറുകളോളം ജയ്പൂരില്‍ കുടുങ്ങിയിരുന്നു. ദല്‍ഹിയിലെ കാലാവസ്ഥ കാരണം വിമാനം പുറപ്പെടാതെ യാത്രക്കാര്‍ കാത്തിരിക്കുന്നതിനിടയില്‍ ജോലി സമയം കഴിഞ്ഞതിനുശേഷം എയര്‍ലൈനിന്റെ പൈലറ്റ് ഇറങ്ങിപ്പോകുകയായിരുന്നു. പൂനെയില്‍ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം 10 മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. എയര്‍ ഏഷ്യ ഇന്ത്യ വിമാനം വൈകിയപ്പോള്‍ ബംഗളൂരുവിലെ ഒരു സ്‌കൂള്‍ അധ്യാപികയ്ക്ക് അമ്മാവന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.  സാമ്പത്തിക വെല്ലുവിളി നേരിടുന്നതിനിടെയാണ്
സ്‌പൈസ്‌ജെറ്റിന്റെ മോശം  സമയനിഷ്ഠ. നാല് വര്‍ഷമായി കമ്പനി ലാഭത്തിലല്ല. ഈ കാലയളവില്‍ 40 ബില്യണ്‍ ഡോളറാണ് നഷ്ടം. ഏറ്റവും പുതിയ സാമ്പത്തിക വര്‍ഷ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വൈകിപ്പിക്കുകയും ചെയ്തു. ബജറ്റ് വിമാന കമ്പനിയുടെ രണ്ട് ഡസനിലധികം വിമാനങ്ങള്‍ മെയ് അവസാനത്തോടെ കട്ടപ്പുറത്തായി. വിപണി വിഹിതം വര്‍ഷത്തിന്റെ തുടക്കത്തില്‍ 7.3 ശതമാനത്തില്‍ നിന്ന് 5.4 ശതമാനമായി കുറഞ്ഞു.

 

 

Latest News