ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് അപകടത്തില്‍ പരിക്ക്, ശസ്ത്രക്രിയക്ക് വിധേയനാക്കി

ലോസ്ആഞ്ചലസ് -ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് അപകടത്തില്‍ പരിക്ക്. ലോസ് ഏഞ്ചല്‍സില്‍ വെച്ചാണ് താരം അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഷാരൂഖിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഷാരൂഖ് ഖാന്റെ മൂക്കിനാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മൂക്കില്‍ നിന്ന് രക്തം വരികയും ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയുമായിരുന്നു. പരിക്ക് ഗുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അപകടത്തെക്കുറിച്ച് ഷാറൂഖ് ഖാനോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.

 

Latest News