സി.പി.എം കമ്യണിസ്റ്റ് പാര്‍ട്ടി ഓഫ്  മുസ്‌ലിമായി മാറി-അബ്ദുല്ലക്കുട്ടി 

കണ്ണൂര്‍-ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഐ എമ്മിനെ വിമര്‍ശിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി. മഹല്ല് ജാഥയില്‍ അണിനിരക്കാന്‍ പോകുന്ന സിപിഐഎം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മുസ്‌ലിമായി മാറിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇഎംഎസിനെതിരെ മുസ്‌ലിം ലീഗ് വിളിച്ച മുദ്രാവാക്യം എം വി ഗോവിന്ദന്‍ മറന്നുവെന്നും  അബ്ദുല്ലക്കുട്ടി പറഞ്ഞു.
ഏകസിവില്‍ കോഡ് വിഷയത്തില്‍ സിപിഐഎം നയിക്കാനൊരുങ്ങുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തടയിടാനാണ് അബ്ദുല്ലക്കുട്ടിയുടെ ശ്രമം. 'നേരത്തെ പൗരത്വ നിയമ ഭേദഗതി ഉയര്‍ന്നു വന്ന സമയത്ത് മഹല്ല് ജാഥില്‍ സിപിഐഎം പങ്കെടുത്തിരുന്നില്ല. ഇന്ന് ഏക സിവില്‍ കോഡ് വിഷയത്തില്‍ മഹല്ല് ജാഥയില്‍ സിപിഐഎം കൂടി വരുന്നു. സിപിഐഎം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മുസ്ലിമായി മാറുകയാണ്. മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമോ എന്നാണ് ശ്രമിക്കുന്നത്', അബ്ദുള്ളക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം മരുമകനെ മുഖ്യമന്ത്രി ആക്കലാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനായി മുസ്‌ലിം യാഥാസ്ഥിതിക വോട്ട് ബാങ്കുണ്ടാക്കാനാണ് ശ്രമം. ഈ നീക്കത്തിനെതിരെ സിപിഐഎമ്മില്‍ പൊട്ടിത്തെറി ഉണ്ടാകും. നാണമില്ലാത്ത നീക്കത്തിനു പിന്നിലെ രാഷ്ട്രീയമെന്താണെന്നും അബ്ദുല്ലക്കുട്ടി ചോദിച്ചു. ഒരു മലയാളം ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Latest News