അമേരിക്കയില്‍ തോക്കുമായി അക്രമി അഴിഞ്ഞാടി; വെടിയേറ്റ് നാല് പേര്‍ മരിച്ചു

വാഷിംഗ്ടണ്‍-അമേരിക്കയില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ മരിച്ചു. രണ്ട് കുട്ടികളടക്കം നാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഫിലാഡാല്‍ഫിയയില്‍ ഇന്നലെ വൈകീട്ടാണ് വെടിവെപ്പുണ്ടായത്. കിങ്‌സെസിങ് പരിസരത്താണ് ആക്രമണം. രണ്ട്, 13 വയസാണ് വെടിയേറ്റ കുട്ടികളുടെ പ്രായം. 
വെടിവെപ്പ് നടത്തിയ അക്രമിയെ പിടികൂടിയതായി ഫിലാഡാല്‍ഫിയ പോലീസ് വ്യക്തമാക്കി. ഇയാളില്‍ നിന്നു റൈഫിള്‍, വെടിമരുന്ന്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, സ്‌കാനര്‍ എന്നിവയും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വ്യക്തിയും പോാലീസ് കസ്റ്റഡിയിലുണ്ട്. മരിച്ച നാല് പേര്‍ 20നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. പരിക്കേറ്റ കുട്ടികള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. യുഎസില്‍ ഈ വര്‍ഷം മാത്രം 339 കൂട്ട വെടിവെപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Latest News