Sorry, you need to enable JavaScript to visit this website.

ഹെല്‍മറ്റില്ലാ യാത്രയില്‍ വാഹന നമ്പര്‍  കൈ കൊണ്ട് മറച്ചു വെച്ചു, പിഴ 13,000 രൂപ 

മേലാറ്റൂര്‍-ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹന യാത്ര ചെയ്തത് പോലീസ് പിടിക്കാതിരിക്കാന്‍ കൈകൊണ്ട് നമ്പര്‍ പ്‌ളേറ്റ് മറച്ചു യാത്ര ചെയ്ത വിരുതനു മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വക 13000 രൂപ പിഴ. മലപ്പുറം ജില്ലയിലെ ഉച്ചാരക്കടവില്‍ നിന്നാണ് വിദ്യാര്‍ത്ഥി ഓടിച്ച ഇരുചക്ര വാഹനം പിടികൂടിയത്. വിവിധ ഗതാഗത ലംഘനങ്ങള്‍ ചേര്‍ത്താണ് പതിമൂവായിരം രൂപാ പിഴയിട്ടത്. ഇതിനൊപ്പം ലൈസന്‍സ് റദ്ദാക്കാനായി ആര്‍.ടി.ഒ തുടര്‍ നടപടി സ്വീകരിക്കും.
എന്നാല്‍ വാഹനത്തിന്റെ ആര്‍.സി.യില്‍ പേരുള്ള ഉടമയാണ് ഇപ്പോള്‍ വാഹനം കൈവശം വെച്ചിരിക്കുന്നത്. അദ്ദേഹം വില്‍പ്പന നടത്തിയ വാഹനം രണ്ടു തവണ കൈമറിഞ്ഞു എന്ന് കണ്ടെത്തി. നിലവിലെ ക്യാമറകളില്‍ വാഹനത്തിന്റെയും അതില്‍ സഞ്ചരിക്കുന്ന ആളുകളുടെയും ചിത്രം വ്യക്തമായി പതിയും. നമ്പര്‍ പ്‌ളേറ്റ് മറച്ചുവച്ചു സഞ്ചരിച്ചാലും ആളുകളെയും വാഹനങ്ങളെയും നന്നായി തിരിച്ചറിയാന്‍ കഴിയും.
ഇപ്പോള്‍ പിടികൂടിയ വാഹനത്തില്‍ പിന്നിലിരുന്ന വ്യക്തിയായിരുന്നു ഹെല്‍മറ്റ് ധരിക്കാതിരുന്നത്. വാഹനം പിടികൂടിയപ്പോള്‍ വാഹനത്തിനു ഇന്‍ഷ്വറന്‍സ് ഇല്ലായിരുന്നു, ഇതും കൂടി ചേര്‍ത്താണ് പതിമൂവായിരം രൂപ പിഴയിട്ടത്. നമ്പര്‍ പ്‌ളേറ്റ് മറച്ച കുറ്റത്തിന് മൂവായിരം രൂപയാണ് പിഴയിട്ടത്.

Latest News