Sorry, you need to enable JavaScript to visit this website.

എസ്.എഫ്.ഐ.ക്ക് സി.പി.എം തെറ്റു  തിരുത്തല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു 

തിരുവനന്തപുരം- ആവര്‍ത്തിച്ച് വിവാദങ്ങളില്‍പ്പെടുന്ന എസ്.എഫ്.ഐ.യെ നേര്‍വഴിക്കുനടത്താന്‍ സി.പി.എം. തീരുമാനിച്ചു. പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള തെറ്റുതിരുത്തല്‍ നടപടി ബഹുജനസംഘടനകള്‍ക്കുകൂടി ബാധകമാക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനിത്തെത്തുടര്‍ന്നാണിത്. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയവിദ്യാഭ്യാസം കുറയുന്നുവെന്നതാണ് സി.പി.എം. സംസ്ഥാനസമിതിയിലുണ്ടായ പൊതുവിമര്‍ശനം.
എസ്.എഫ്.ഐ. ഭാരവാഹികള്‍ക്ക് 8, 9, 10 തീയതികളില്‍ തിരുവനന്തപുരം ഇ.എം.എസ്. അക്കാദമിയില്‍ പാര്‍ട്ടി പഠനക്ലാസ് നടത്തും. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.കെ. ബാലനാണ് ഇതിനുള്ള പാര്‍ട്ടിച്ചുമതല.എസ്.എഫ്.ഐ.യിലെ താഴേത്തട്ടില്‍വരെയുള്ള പാര്‍ട്ടി അംഗങ്ങള്‍ക്കും പഠനക്ലാസ് നല്‍കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ക്യാമ്പിനു ശേഷമായിരിക്കും ഇത്. തെറ്റുതിരുത്തല്‍ നിര്‍ദേശിക്കുന്ന സംഘടനാരേഖ ഓരോ ജില്ലയിലും ചര്‍ച്ചചെയ്ത് അംഗീകരിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ റിപ്പോര്‍ട്ട് സംസ്ഥാനസമിതി യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ് എസ്.എഫ്.ഐ.യുടെ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ ഉന്നയിക്കപ്പെട്ടത്.

Latest News