കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കണ്ണൂരില്‍ ഭര്‍തൃ സഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു

കണ്ണൂര്‍ - കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കണ്ണൂരില്‍ ഭര്‍തൃ സഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. പൊള്ളലേറ്റ സുബിനയുടെ ഭര്‍ത്താവ് രജീഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ മകന്‍ ദക്ഷന്‍ തേജും പൊള്ളലേറ്റ് ചികിത്സയിലാണ്. കുടുംബാംഗങ്ങളെ തീ കൊളുത്തിയ ശേഷം രജീഷിന്റെ സഹോദരനായ രഞ്ജിത്ത് (42)  തൂങ്ങിമരിക്കുകയായിരുന്നു. രജീഷും രഞ്ജിത്തും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചത്. അനുജനേയും കുടുംബത്തേയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ രഞ്ജിത്തിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നുു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീട്ടിലെത്തിയ രഞ്ജിത്ത് അനുജനുമായി തര്‍ക്കമുണ്ടാകുകയായിരുന്നു.  വീട്ടിലെ ഡൈനിംഗ് ഹാളിലിരുന്ന് രജീഷും കുടുംബവും ഭക്ഷണം കഴിക്കുകയായിരുന്നു. വഴക്കിനിടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് രഞ്ജിത്ത് ഇവരുടെ ശരീരത്തിലേക്ക് ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. അയല്‍വാസികളായ ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന്  ശേഷം രഞ്ജിത്ത് മുറിയില്‍ കയറി വാതിലടച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു.

 

Latest News