കാസര്‍കോട് - പുത്തിഗെയില്‍ സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. അംഗഡിമൊഗര്‍ ജി.എച്ച്.എസ്. സ്‌കൂളിലെ
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷത്ത് മിന്‍ഹ (11) ആണ് മരിച്ചത്. അംഗഡിമൊഗറിലെ ബി.എം. യൂസഫിന്റെയും ഫാത്തിമത്ത് സൈനബയുടെയും മകളാണ്. ഇന്ന് വൈകുന്നരമാണ് അപകടം നടന്നത്. സ്‌കൂള്‍ വിട്ട് പുറത്തിറങ്ങിയപ്പോഴായിരുന്നു മരം മറിഞ്ഞുവീഴുകയായിരുന്നു. മറ്റൊരു കുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്.