ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന് ഒരു മാസം; 52 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞില്ല

ഭുവനേശ്വര്‍ - ഒഡീഷയിലെ ബാലസോറില്‍ രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തം നടന്നിട്ട് ഒരു മാസം പിന്നിട്ടെങ്കിലും ഇപ്പോഴും തിരിച്ചറിയാതെ 52 മൃതദേഹങ്ങള്‍. ട്രെയിന്‍ ദുരന്തത്തില്‍ 293 പേരാണ് മരണമടഞ്ഞത്. ഇതില്‍ 52 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിയാതെ ഭുവനേശ്വറിലെ എയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ആകെ 81 മൃതദേഹങ്ങളാണ് തിരിച്ചറിയാനുണ്ടായിരുന്നത്. ഇതില്‍ 22 എണ്ണം കഴിഞ്ഞ ദിവസം ഡി എന്‍ എ പരിശോധനയില്‍ തിരിച്ചറിഞ്ഞിരുന്നു.ബാക്കിയുള്ള മൃതദേഹങ്ങളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് അധികൃതര്‍. ബന്ധുക്കള്‍ എത്തില്ലെന്നറിയിച്ചതിനെ തുടര്‍ന്ന് രണ്ട് പേരുടെ മൃതദേഹങ്ങള്‍ നഗരസഭാ അധികൃതര്‍ സംസ്‌കരിച്ചു. ബിഹാര്‍ സ്വദേശികളായ ഇവരുടെ മൃതദേഹം അവിടേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു. 

 

Latest News