Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൊതുമേഖല എണ്ണ വിപണന കമ്പനികൾ പുതിയ പെട്രോൾ പമ്പുകൾക്കു അപേക്ഷ ക്ഷണിക്കുന്നു

കൊച്ചി -മുൻനിര പൊതുമേഖല എണ്ണ വിപണന കമ്പനികളായ ബി.പി.സി.എൽ, എച്ച്.പി.സി.എൽ, ഐ.ഒ.സി.എൽ എന്നിവ രാജ്യത്തുടനീളം പുതിയ റീട്ടെയിൽ ഔട്ട്ലറ്റുകൾ (പെട്രോൾ പമ്പുകൾ) സ്ഥാപിക്കുന്നതിനുള്ള ടെൻഡർ പുറത്തിറക്കി. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥക്ക് അനുസൃതമായി പെട്രോൾ, ഡീസൽ എന്നിവയുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുക ലക്ഷ്യമിട്ടാണ് നടപടി. നഗരപ്രദേശങ്ങൾ, വരാനിരിക്കുന്ന ഹൈവേകൾ, കാർഷിക മേഖലകൾ, ഗ്രാമങ്ങൾ, വിദൂര പ്രദേശങ്ങൾ തുടങ്ങിയ വളർന്നുവരുന്ന വിപണികളെ വിപുലീകരിക്കുവാൻ ഇത് സഹായകമാവും. ഗ്രാമീണ മേഖലയിലെ കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഗുണമേന്മയുള്ള പെട്രോളിയം ഉൽപന്നങ്ങൾ സുലഭമാണെന്ന് ഉറപ്പാക്കുകയുമാണ് ഈ വിപുലീകരണം കൊണ്ട് ലക്ഷ്യമിടുന്നത്. റീട്ടെയിൽ ഔട്ട്ലറ്റുകൾ സ്ഥാപിക്കുന്നതിനായി പൊതുമേഖല ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ പുറത്തിറക്കിയ അവസാന ടെണ്ടർ പരസ്യം 2018 ൽ ആയിരുന്നു. താൽപര്യമുള്ള സംരംഭകർക്ക് www.pterolpumpdealerchayan.in എന്ന വെബ്സൈറ്റിൽ വിശദമായ പരസ്യവും ബ്രോഷറും കാണാവുന്നതാണ്.

റീട്ടെയിൽ ഔട്ട്ലറ്റ് ശൃംഖലയുടെ വിപുലീകരണം വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ പരിഹരിക്കുക മാത്രമല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഫോർച്യൂൺ 500 കമ്പനികളുമായി സഹകരിക്കുന്നതിനും റീട്ടെയിൽ ഔട്ട്ലറ്റ് ഡീലർഷിപ്പ് മേഖലയിൽ വിജയകരമായ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള ഈ അവസരം പ്രയോജനപ്പെടുത്താൻ സംരംഭകരെ പ്രോത്സാഹിപ്പിക്കും. രാജ്യത്തെ സാമ്പത്തിക വികസനം കാരണം ഭൂമി ലഭ്യതക്കുറവും ചെലവേറിയതും ഭൂവുടമകൾക്ക് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഡീലർഷിപ്പ് ഉൾപ്പെടെയുള്ള ബദൽ ആവശ്യങ്ങൾക്കായി അത്തരം ഭൂമി ഉപയോഗിക്കുന്നതിന് പുതിയ അവസരങ്ങൾ തുറന്നുകൊടുക്കുന്നു.

ഡീലർ തെരഞ്ഞെടുപ്പ് പ്രക്രിയ ലളിതമാക്കുന്നതിനും ബിസിനസ് നടത്തിപ്പ് എളുപ്പത്തിലാക്കുക എന്ന ഗവൺമെന്റിന്റെ ലക്ഷ്യത്തിന് അനുസരിച്ചും ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഉപഭോക്തൃ സൗഹൃദമായ ഓൺലൈൻ അപേക്ഷകളും ലളിതമായ അപേക്ഷ ഫോമുകളും അവതരിപ്പിച്ചിട്ടുണ്ട്.

പരസ്യപ്പെടുത്തിയ സ്ഥലത്ത്/വ്യാപ്തിയിൽ അനുയോജ്യമായ ഭൂമിയുടെ ലഭ്യത നിർണായകമാണെങ്കിലും എസ്.സി, എസ്.ടി ലൊക്കേഷനുകൾക്കുള്ള അപേക്ഷകർക്ക് തുടക്കത്തിൽ ഭൂമിയില്ലാതെ അപേക്ഷിക്കാം. എന്നാൽ ആവശ്യപ്പെടുമ്പോൾ ഭൂമി ലഭ്യമാക്കേണ്ടിവരും. സെലക്ഷൻ പ്രക്രിയയുടെ സുതാര്യത വർധിപ്പിക്കുന്നതിനായി ഒരു സ്വതന്ത്ര ഏജൻസി നടത്തുന്ന കംപ്യൂട്ടർവത്കൃത നറുക്കെടുപ്പോ ലേലമോ തെരഞ്ഞെടുക്കൽ പ്രക്രിയയിൽ ഉൾപ്പെടുത്തും.

എല്ലാ റീട്ടെയിൽ ഔട്ട്ലറ്റുകളും ഓട്ടോമേഷൻ ഉൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിക്കും. ഫോർച്യൂൺ 500 കമ്പനികളുമായി സഹവസിക്കുന്നതിനുള്ള ഒരു സുപ്രധാന അവസരമായാണ് റീട്ടെയിൽ ഔട്ട്ലറ്റുകളുടെ ഡീലർഷിപ്പ് കാണുന്നത്.

Latest News