Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചമ്പക്കുളത്ത് വള്ളംകളിക്കിടെ വനിതകളുടെ വള്ളം മറിഞ്ഞ് അപകടം, മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി

ആലപ്പുഴ - ചമ്പക്കുളത്ത് വള്ളംകളിക്കിടെ വനിതകള്‍ തുഴഞ്ഞ വള്ളം മറിഞ്ഞ് അപകടം. രക്ഷാ പ്രവര്‍ത്തകരുടെ സഹായത്തോടെ അപകടത്തില്‍ പെട്ട മുഴുവന്‍ പേരെയുംലരക്ഷപ്പെടുത്തി. 22 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ 17 പേരും വനിതകളാണ്. ഇവരെ ചമ്പക്കുളം താലൂക്ക് ആശുപതിയിലേക്ക് മാറ്റിയിരിക്കുകയാണ്.  ചമ്പക്കുളം പഞ്ചായത്തിലെ കുടൂംബശ്രീ സി ഡി എസ് പ്രവര്‍ത്തകര്‍ തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ വള്ളമാണ് മുങ്ങിയത്. കൂടുതല്‍ ബോട്ടുകളും വള്ളങ്ങളും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് മറ്റ് മത്സരങ്ങള്‍ നിര്‍ത്തി വെച്ചു. ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തിന് തൊട്ട് മുന്‍പാണ് വള്ളം മറിഞ്ഞത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനല്‍ മത്സരം ആയിരുന്നു നടന്നത്.  ആരുടെയും പരിക്ക് ഗുരുതരമല്ല. 

 

Latest News