Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയത്തില്‍ സജീവമാകാന്‍ വിജയ് സിനിമയ്ക്ക് അവധി നല്‍കുന്നു

ചെന്നൈ- രാഷ്ട്രീയത്തില്‍ സജീവമാകാന്‍ നടന്‍ വിജയ് സിനിമയില്‍ നിന്ന് മൂന്ന് വര്‍ഷത്തേയ്ക്ക് ഇടവേള എടുക്കുന്നതായി സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷമായിരിക്കും ഇടവേളയെന്നാണ് പറയപ്പെടുന്നത്. വെങ്കട്ട് പ്രഭുവിന്റെ ചിത്രം 2024 ദീപാവലിക്കാണ് റിലീസാകുന്നത്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പാണ് വിജയിയുടെ ലക്ഷ്യം.  

അടുത്തിടെ 234 നിയമസഭാ മണ്ഡലങ്ങളിലേയും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ വിജയ് മക്കള്‍ ഇയക്കം ആദരിച്ചിരുന്നു. വിജയ് നേരിട്ട് പരിപാടിയില്‍ പങ്കെടുക്കുകയും 12 മണിക്കൂറോളം ചെലവഴിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സാധ്യതകളിലേക്കാണ് വിരല്‍ച്ചൂണ്ടുന്നത്. 

വോട്ടു ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് വിജയ് ആദരിക്കല്‍ ചടങ്ങില്‍ സംസാരിച്ചത്. കാശ് വാങ്ങി ആരും വോട്ട് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

Latest News