Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.പി.എമ്മിന്റേത് മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ ബുദ്ധി; ഏകസിവിൽ കോഡ് അപ്രായോഗികമെന്നും കോൺഗ്രസ് 

ന്യൂഡൽഹി - സി.പി.എമ്മിനെതിരെ രൂക്ഷ വിമർശവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏകസിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിനെ സംശയത്തിന്റെ നിഴലിൽ നിർത്തി, മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ ബുദ്ധിയാണ് സി.പി.എമ്മിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
 ഏകസിവിൽ കോഡിനെ ഹിന്ദു-മുസ്‌ലിം പോരാട്ടമാക്കി മാറ്റുകയാണ് സി.പി.എം. മുസ്‌ലിം ലീഗിന്റെയും മുസ്‌ലിം സമുദായത്തിന്റെയും ആശങ്ക മുഖവിലക്കെടുത്തേ ഏകസിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് മുമ്പോട്ട് പോകൂ എന്നതിൽ സംശയം വേണ്ട. ഏകസിവിൽ കോഡ് അപ്രായോഗികമെന്ന മുൻ ലോ കമ്മിഷൻ നിഗമനങ്ങൾക്കൊപ്പമാണ് കോൺഗ്രസ്. കോൺഗ്രസ് ഈ വിഷയത്തിൽ പാർലമെൻറിൽ നിലപാട് അറിയിക്കും. രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും സി.പി.എം മതേതരത്വം പഠിപ്പിക്കേണ്ടെന്നും ചോദ്യങ്ങളോടായി കെ.സി മാധ്യമങ്ങളോട് പ്രതികരിച്ചു.
 

Latest News