കഴുത്തിലെ മുറിവില്‍ നിന്ന് ചോരയൊലിപ്പിച്ച് മധ്യവയസ്‌ക അയല്‍ വീട്ടില്‍ അഭയം തേടി, ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍ - കഴുത്തില്‍ ആഴത്തിലുള്ള മുറിവില്‍ നിന്ന് ചോരയൊലിപ്പിച്ച് പുലര്‍ച്ചെ അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ മധ്യവയസ്‌കയെ ആശുപത്രിയിലെത്തിച്ച ശേഷം നാട്ടുകാര്‍ കണ്ടത് വീട്ടില്‍ വീട്ടില്‍ തൂങ്ങി മരിച്ച ഇവരുടെ ഭര്‍ത്താവിനെ. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കല്ലൂരില്‍ ഭാര്യ ഗ്രേസിയെ (58) കഴുത്തിന് മാരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ബാബു(64) തൂങ്ങി മരിക്കുകയായിരുന്നു. ഗ്രേസി ഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രേസിയെ ബാബു വെട്ടു കത്തികൊണ്ട് കഴുത്തറക്കുകയായിരുന്നു. ഇതിനിടയില്‍ രക്ഷപ്പെട്ട ഗ്രേസി ചോരയില്‍ കുതിര്‍ന്ന് പുറത്തേക്കോടി അടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നു. നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ച ശേഷം ബാബുവിന്റെ വീട്ടിലെത്തയപ്പോഴാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ രണ്ടു മക്കളും വിദേശത്താണ്്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

 

Latest News