ന്യൂദല്‍ഹി- ദല്‍ഹിയിലെ കളിപ്പാട്ട നിര്‍മാണ ശാലയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന 16 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 22 കാരന്‍ അറസ്റ്റില്‍. ഗുരുഗ്രാമില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതി സല്‍മാനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ജൂലൈ ഒന്നിനാണ് പെണ്‍കുട്ടി പോലീസിനെ സമീപിച്ചതെന്ന് ഔട്ടര്‍ ഡിസ്ട്രിക്ട് ഡിസിപി ഹരേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു.
ജൂണ്‍ 29ന് പ്രതി പെണ്‍കുട്ടിയെ ഗുരുഗ്രാമിലെ സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ശീതളപാനീയം കുടിച്ച ശേഷം ബോധരഹിതയായെന്നും ശരീരത്തില്‍ വസ്ത്രമില്ലാതെയാണ് ഉണര്‍ന്നതെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയ പ്രതി രണ്ടു മൂന്ന തവണ ബലാത്സംഗം ചെയ്താതയും പുറത്തുപറയാതിരിക്കാന്‍ ബ്ലാക്ക് മെയില്‍ ചെയ്തതായും പെണ്‍കുട്ടി പറഞ്ഞു.
അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.