പറ്റ്‌ന- വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ജനനേന്ദ്രിയം നഷ്ടമായി. വീടിന്റെ മേല്‍ക്കൂര വഴി അകത്തേക്കിറങ്ങി ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുപതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 27കാരന്റെ ജനനേന്ദ്രിയം യുവതി മുറിക്കുകയായിരുന്നു.
ബങ്ക ജില്ലയിലാണ് സംഭവം. ബ്ലേഡുകൊണ്ടുള്ള ആക്രമണത്തില്‍ യുവാവിന്റെ ജനനേന്ദ്രിയം ഭാഗികമായി മുറിഞ്ഞതായി പോലീസ് അറിയിച്ചു. പീഡിപ്പിക്കുന്നത് യുവതി എതിര്‍ത്തെങ്കിലും ആക്രമി പിന്മാറാന്‍ കൂട്ടാക്കാതിരുന്നതോടെ സമീപത്തു നിന്നും ലഭിച്ച ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് യുവതി ആക്രമണം നടത്തുകയായിരുന്നു.
ഇയാളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ പിടികൂടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.