അഞ്ച് കേന്ദ്രങ്ങളില്‍ എന്‍. ഐ. എ റെയ്ഡ്

ന്യൂദല്‍ഹി- മൂന്നു സംസ്ഥാനങ്ങളിലെ അഞ്ച് കേന്ദ്രങ്ങളില്‍ എന്‍. ഐ. എ പരിശോധന നടത്തി. ഗസ്വ ഇ ഹിന്ദിനെതിരെയുള്ള പരിശോധനയുടെ ഭാഗമായാണ് റെയ്ഡ്. 

ബിഹാറില്‍ പറ്റ്‌നയിലെ രണ്ടു കേന്ദ്രങ്ങളിലും ധര്‍ഭംഗയിലുമായിരുന്നു റെയ്ഡ്. ഗുജറാത്തിലെ സൂററ്റ്, ഉത്തര്‍പ്രദേശിലെ ബറേലി എന്നിവിടങ്ങളിലും പരിശോധന നടന്നു. ഇവിടെ നിന്നു മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും സിം കാര്‍ഡുകളും കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

കഴിഞ്ഞ വര്‍ഷം ജൂലൈ 14ന് പറ്റ്‌നയിലെ ഫൂല്‍വരിഷെരീഫില്‍ നിന്ന് മര്‍ഗൂബ് അഹമ്മദ് ഡാനിഷിനെ (താഹിര്‍) അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഗസ്വ ഇ ഹിന്ദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പാക്കിസ്ഥാനില്‍ നിന്നാണ് ഇവരെ നിയന്ത്രിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. 

താഹിര്‍ അഡ്മിനായി പാകിസ്താനില്‍ നിന്നുള്ള സെയിന്‍ എന്നയാള്‍ ഗസ്വ ഹിന്ദിനായി വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. പാക്കിസ്ഥാനികളും ബംഗ്ലാദേശികളും യെമനികളുമാണ് ഗ്രൂപ്പിലുണ്ടായിരുന്നതെന്നാണ് പറയുന്നത്.

Latest News