പ്രണയത്തില്‍നിന്ന് പിന്മാറിയ പെണ്‍കുട്ടിയെ 16 കാരന്‍ വെടിവെച്ചുകൊന്നു

കൊളറാഡോ- അമേരിക്കയിലെ കൊളറാഡോയില്‍ പതിനാറു വയസ്സുകാരന്‍ മുന്‍ കാമുകിയെ വെടിവെച്ചുകൊന്നു. ബന്ധം വേര്‍പെടുത്തിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ഇളയ സഹോദരന്റെ മുന്നില്‍ വെച്ചാണ് 15 കാരി ലില്ലി സില്‍വലോപ്പസിനെ കൊലപ്പെടുത്തിയത്.
മരണവുമായി ബന്ധപ്പെട്ട് ജോവാനി സിരിയോകാര്‍ഡോണയ്‌ക്കെതിരെ കുറ്റം ചുമത്തിയതായി വെല്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് കോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
15 കാരിയുടെ വീടിന്റെ ഇടനാഴിയില്‍ വെച്ച് പ്രതി ഒന്നിലധികം തവണ വെടിയുതിര്‍ക്കുകയായിരുന്നു.
സഹോദരി തറയില്‍ കിടക്കുന്നതും കയ്യില്‍ കറുത്ത തോക്കുമായി പ്രതി നില്‍കുന്നതും കണ്ടതായി ലില്ലിയുടെ 13 വയസ്സായ സഹോദരന്‍ പോലീസിനോട് പറഞ്ഞു.
ലില്ലിയുടെ സഹോദരന്‍ ജീവനുവേണ്ടി കേണപേക്ഷിച്ചതായി പോലീസ് പറഞ്ഞു; കുട്ടിക്ക് സഹായം തേടാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്താന്‍ കൊലയാളി ഐഫോണ്‍ എടുത്തുകൊണ്ടുപോയിരുന്നു.
നിരവധി വെടിയേറ്റ മുറിവുകളോടെ കിടപ്പുമുറിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്.

 

Latest News