ഫറോക് പുഴയില്‍ ചാടിയ ദമ്പതിമാരില്‍ ഭാര്യ രക്ഷപ്പെട്ടു, യുവാവിനെ കാണാതായി

കോഴിക്കോട്- ഫറോക് പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച ദമ്പതിമാരില്‍ ഭര്‍ത്താവിനെ കാണാതായി. മഞ്ചേരി സ്വദേശികളായ ജിതിന്‍, വര്‍ഷ എന്നിവരാണ് പുഴയില്‍ ചാടിയത്. വര്‍ഷയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ജിതിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ഫറോക് പുതിയ പാലത്തിന് മുകളില്‍നിന്ന് രാവിലെ ഇരുവരും ചാടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. 'ആറുമാസം മുമ്പായിരുന്നു ഇരുവരുടേയും രജിസ്റ്റര്‍ വിവാഹം കഴിഞ്ഞത്. രണ്ടുപേരും പുഴയില്‍ ചാടി എന്ന വിവരം ലഭിച്ച ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി. തോണിക്കാരന്റെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തി. യുവാവ് താഴ്ന്നു പോവുകയായിരുന്നു. കോസ്റ്റല്‍ പോലീസും ഫയര്‍ഫോഴ്‌സും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. കുടുംത്തെ വിവരം അറിയിച്ചിട്ടുണ്ട്. കുടുംബപരമായ പ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം' - എ.സി.പി. പറഞ്ഞു.

 

Latest News