മക്ക- ഇക്കൊല്ലത്തെ ഹജ് തീര്‍ഥാടന വേളയില്‍ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെ ഒമ്പത് സ്റ്റേഷനുകള്‍ക്കിടയിലായി 2.13 ദശലക്ഷം യാത്രക്കാര്‍ ഹറമൈന്‍ മെട്രോ ഉപയോഗിച്ചതായി സൗദി റെയില്‍വേയ്‌സ് അറിയിച്ചു. 1444 ഹജ് പദ്ധതി വിജയകരമായി നടപ്പാക്കാനായതായും കമ്പനി വിലയിരുത്തി. മൊത്തം 2208 ട്രിപ്പുകളാണ് ഇടതടവില്ലാതെ നടത്തിയത്.
ദുല്‍ഹിജ്ജ ഏഴ് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലായാണ് ഇത്രയും സര്‍വീസുകള്‍ നടത്തിയത്.