മഴ കനത്തു; അഞ്ചു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറം- രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴ കനത്തതോടെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി.
 

Latest News