മന്ത്രവാദിനിയെന്ന് മുദ്രകുത്തി യുവതിക്ക് ക്രൂരമര്‍ദനം; മുടി മുറിച്ചു

ജയ്പൂര്‍- മന്ത്രവാദിനിയെന്ന് മുദ്രകുത്തി  ഭര്‍തൃവീട്ടുകാര്‍ 22 കാരിയുടെ മുടി മുറിച്ചു. യുവതി ക്രൂരമര്‍ദനമെല്‍ക്കുകയും ചെയ്തു. രാജസ്ഥാനിലെ ഭില്‍ബാരയിലാണ് സംഭവം. യുവതിയെ വീട്ടുകാര്‍ കല്ലുകൊണ്ട് ക്രൂരമായി മര്‍ദിച്ചതായും തലമുടി മുറിച്ചുമാറ്റിയതായും പോലീസ് പറഞ്ഞു.  
ജഹാജ്പൂരില്‍ താമസിക്കുന്ന യുവതിയുടെ പിതാവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം യുവതി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിനുശേഷമാണ് ഭര്‍തൃവീട്ടുകാരുടെ സ്വഭാവം മാറിയതെന്നും മകളുമായി നിരന്തരം വഴക്കിട്ടിരുന്നതായും പിതാവ് പരാതിയില്‍ പറയുന്നു. അതിന് പിന്നാലെ മകളെ സ്വന്തം വീട്ടിലേക്ക് വരാന്‍ അനുവദിച്ചില്ലെന്ന് പിതാവ് പറഞ്ഞു.
ജൂണ്‍ 24നാണ് മകളുടെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തലമുടി മുറിച്ചത്. മന്ത്രവാദിനിയെന്ന് വിളിച്ചാക്ഷേപിക്കുകയും ചെയ്തു. മകളെ കല്ലുകൊണ്ടു ക്രൂരമായി മര്‍ദിച്ചു. വിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അവശയായ നിലയിലാണ് മകളെ മകളെ കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തില്‍ യുവതി ഇതുവരെ മൊഴി നല്‍കിയിട്ടില്ലെന്നും മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

 

Latest News