ടീസ്റ്റ സെതൽവാദിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ന്യൂദൽഹി- ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ ആക്ടിവിസ്റ്റ് ടിസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം. ഉടൻ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. നേരത്തെ രണ്ടു ജഡ്ജിമാർ അടങ്ങിയ ബെഞ്ചിൽ ഇക്കാര്യത്തിൽ വാദം കേട്ടെങ്കിലും ഭിന്നാഭിപ്രായത്തെ തുടർന്ന് വിശാല ബെഞ്ചിന് വിടുകയായിരുന്നു. സുപ്രീം കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഇക്കാര്യത്തിൽ വാദം കേട്ടത്. വിഷയം ആദ്യം കേട്ട ജസ്റ്റിസുമാരായ അഭയ് എസ് ഓക്കയും പ്രശാന്ത് കുമാർ മിശ്രയും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
 

Latest News