Sorry, you need to enable JavaScript to visit this website.

കുഞ്ഞാലിക്കുട്ടിയുമായി മികച്ച ബന്ധം; അഭിപ്രായ വ്യത്യാസങ്ങൾ നേരിട്ടു പറയാറുണ്ട്-കെ.എം ഷാജി

കൊച്ചി- പി.കെ കുഞ്ഞാലിക്കുട്ടിയുമായി മികച്ച ബന്ധമാണെന്നും അതേസമയം അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാറുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷാജി ഇക്കാര്യം പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയുടെ മുന്നിൽ കാലിൽ കാൽ കയറ്റി ഇരിക്കാറില്ല. നേതൃത്വത്തെ ബഹുമാനിക്കു്‌ന ആളാണ്. കാണുന്ന സമയത്തെല്ലാം അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാറുണ്ട്. അഭിപ്രായ വ്യത്യാസം ആരോടും പറയും. അഭിപ്രായം നേരിട്ടും കമ്മിറ്റിയിലും പറയും. പലകാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടാകാറുണ്ട്.
തന്റെ ജീവിതത്തിൽ ഏറ്റവും വൃത്തികെട്ട ആരോപണം ഉന്നയിച്ചത് സി.പി.എം സഹയാത്രികൻ നികേഷ് കുമാറാണ്. ഇത്രയും കുരുട്ടുബുദ്ധിയുള്ള ഒരു മാനിപ്പുലേറ്ററാണ് നികേഷ് കുമാർ. ഞാൻ ഒരിക്കലും അത്തരം ഒരു നോട്ടീസ് ഇറക്കില്ലെന്ന് നികേഷിന് അറിയാം. എന്നിട്ടും അയാൾ അത്തരത്തിൽ വ്യാജ പ്രചാരണം നടത്തിയെന്നും ഷാജി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനാണ് ഷാജി ഇക്കാര്യം പറഞ്ഞത്.
 

Latest News