കൊച്ചി- ആനക്കൊമ്പുമായി നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആനക്കൊമ്പ് വില്‍ക്കാനെത്തിയ മൂന്നു പേരും വാങ്ങാനെത്തിയ ഒരാളുമാണ് പിടിയിലായത്.
പട്ടിമറ്റം സ്വദേശികളായ അനീഷ്, അഖില്‍, മോഹന്‍ എന്നിവരും വാങ്ങാനെത്തിയ ആലപ്പുഴ മാവേലിക്കര സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്.
ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ആനക്കൊമ്പ് അഞ്ച് ലക്ഷം രൂപയ്ക്കാണ് വില്‍പ്പന ഉറപ്പിച്ചിരുന്നത്. ഇതിനിടയിലാണ് നാലുപേരും പോലീസിന്റെ കയ്യില്‍പ്പെട്ടത്. സംഘം ഉപയോഗിച്ച കാറും സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.






