കോട്ടയം- മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ എം. എസ്. വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം ആര്‍പ്പുക്കര ഏറത്ത് അദ്വൈതം വീട്ടില്‍ ഡോ. എ. ആര്‍. സൂര്യ നാരായണന്‍ (26) ആണ് മരിച്ചത്.
മണിപ്പാല്‍ മെഡിക്കല്‍ കോളെജ് റോഡില്‍ സൂര്യ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മാനേജിങ് ഡയറക്ടറും സി. ഇ. ഒയുമായ എ. എസ് രാജീവിന്റെയും ബാങ്ക് ഓഫ് ബറോഡ ജനറല്‍ മാനേജറും പൂനെ സോണല്‍ മാനേജരുമായ ടി. എം മിനിയുടെയും മകനാണ് സൂര്യ നാരായണന്‍.
സഹോദരന്‍: എ. ആര്‍ സുദര്‍ശനന്‍ (എം. ബി. ബി. എസ് വിദ്യാര്‍ഥി, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചി). സൂര്യയുടെ സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആര്‍പ്പുക്കര ശ്രീ സുബ്രഹ്മണ്യ സ്വാമീ ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പില്‍ നടക്കും.