Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കര്‍ണാടക സര്‍ക്കാരിനെതിരെ ഭീഷണിയുമായി ഹിന്ദു സന്യാസിമാരുടെ യോഗം

മംഗളൂരു-മതപരിവര്‍ത്തന നിരോധന നിയമവും ഗോവധ നിരോധന നിയമവും റദ്ദാക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് ഒരു കൂട്ടം സന്യാസിമാര്‍ രംഗത്ത്. ദക്ഷിണ കന്നഡ ജില്ലയിലെ  ഹിന്ദു മഠങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം സന്യാസിമാാണ് ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ വിവാദ നിയമങ്ങള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ്. അതിനിടെയാണ് വിവിധ മഠങ്ങളില്‍ നിന്നുള്ള 10 സന്യാസിമാര്‍ വെള്ളിയാഴ്ച മംഗളൂരുവില്‍ യോഗം ചേര്‍ന്നത്.
കര്‍ണാടക കശാപ്പ് നിരോധന നിയമമോ കര്‍ണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ നിയമമോ മാറ്റരുതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനോടും മതനേതാക്കള്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തീരുമാനം മുഴുവന്‍ ഹിന്ദു സമൂഹത്തിന്റെയും വികാരത്തെ വ്രണപ്പെടുത്തുമെന്ന്  ഒടിയൂര്‍ ശ്രീ ഗുരുദേവാനന്ദ സ്വാമിജി പറഞ്ഞു.
ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു, കാരണം ഈ തീരുമാനം ഞങ്ങളുടെ വികാരങ്ങള്‍ക്ക് ഹാനികരമാകും. സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ നിരാഹാര സമരം നടത്താനാണ് സന്യാസിമാരുടെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
സമുദായത്തിന്റെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന നിയമങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് വജ്രദേഹി മഠത്തിലെ ശ്രീ രാജശേഖരാനന്ദ സ്വാമിജി പറഞ്ഞു. സംസ്ഥാനത്ത് പോലീസ് സേനയുടെ പുതിയ വര്‍ഗീയ വിരുദ്ധ വിഭാഗം ഉപയോഗിച്ച് പഴയ 'സദാചാര പോലീസിംഗ്' കേസുകള്‍ ഉയര്‍ത്തി ഹിന്ദു പ്രവര്‍ത്തകരെ ഇരകളാക്കരുതെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.
അതിനിടെ, സംസ്ഥാന നിയമസഭാ സമ്മേളനത്തില്‍ ജൂലൈ മൂന്നിന് മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Latest News