മണിപ്പൂരില്‍ നടക്കുന്നത് ഒരിടത്തും നടക്കാന്‍ പാടില്ലാത്ത കാര്യം: ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ്

കോട്ടയം- രാജ്യത്ത് ഒരിടത്തും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് മണിപ്പൂരില്‍ നടക്കുന്നതെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. ചൈനയേയും പാകിസ്താനേയും പ്രതിരോധിക്കുമെന്ന് പറയുന്നവര്‍ക്ക് ഒരു ചെറിയ സംസ്ഥാനം സംരക്ഷിക്കാന്‍ പറ്റാതെ പോവുകയാണെന്നും മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ആരേയും ഭയക്കേണ്ടതില്ലെന്നാണ് ഭരണാധികാരികള്‍ ആവര്‍ത്തിച്ചു പറയുന്നത്. എന്നാല്‍ നമ്മുടെ രാജ്യത്തെ ഒരു സംസ്ഥാനത്ത് രണ്ടു മാസമായി നടക്കുന്ന കലാപം തടയാന്‍ സാധിച്ചിട്ടില്ല. ഇത് സമാധാനവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ കഴിയുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. 

മണിപ്പൂര്‍ കലാപങ്ങളെ കുറിച്ച് നിശ്ശബ്ദത പാലിച്ചിരുന്ന ക്രിസ്ത്യന്‍ മതമേധാവികള്‍ ഒന്നിനു പിറകെ ഒന്നായി കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയാണ്. നേരത്തെ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പും ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനുമെല്ലാം രംഗത്തെത്തിയിരുന്നു.

Latest News