ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം- കേരളത്തില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കല്ലറ പാങ്കാട് ആര്‍ ബി വില്ലയില്‍ കിരണ്‍ ബാബു (26) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

കേരളത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 36 ആയി. വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് ഒരുമാസത്തിനിടെ 79 പേരാണ് മരിച്ചത്. കഴിഞ്ഞ ഒരു ദിവസം മാത്രം പനി ബാധിച്ച് 12900 പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

Latest News