വാഷിംഗ്ടണ്‍-ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് പുറത്ത് കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില്‍ സൗദി അറേബ്യ നല്‍കിയ പിന്തുണയെ അഭിനന്ദിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍.
സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു.
യു.എസ് നയതന്ത്ര ദൗത്യങ്ങള്‍ക്ക് സൗദി നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയ്ക്ക് വിദേശകാര്യ മന്ത്രിയോട് ബ്ലിങ്കെന്‍ നന്ദി പറഞ്ഞു.
ബുധനാഴ്ചയാണ് ജിദ്ദയിലെ യുഎസ് നയതന്ത്ര കേന്ദ്രത്തിന് സമീപം ഒരാള്‍ കാര്‍ നിര്‍ത്തി തോക്കുമായി പുറത്തിറങ്ങിയത്. സൗദി സുരക്ഷാ സേന സാഹചര്യം മനസ്സിലാക്കി ഇടപെടുകുയം നേരിടുകയും ചെയ്തുവെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സുരക്ഷാ സേനയും അക്രമിയും തമ്മിലുണ്ടായ വെടിവെപ്പില്‍ അക്രമിയും
യുഎസ് കോണ്‍സുലേറ്റിലെ നേപ്പാള്‍ തൊഴിലാളിയും മരിച്ചു. സംഭവത്തിന് പിന്നിലെ കാരണവും സാഹചര്യവും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.