വര്‍ഷകാല സമ്മേളനം ജൂലൈ 20 മുതല്‍, ഏക സിവില്‍ കോഡ് ബില്ലിന് സാധ്യത

ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഓഗസ്റ്റ് 11 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ ഉയര്‍ത്താന്‍ എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ഥിക്കുന്നതായി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തു.

ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുന്നതിനിടെയാണ് സമ്മേളനം ചേരുന്നത്. വര്‍ഷകാല സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാണ് എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കം പഴയ മന്ദിരത്തിലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സമ്മേളനത്തിന്റെ പാതിയില്‍ പുതിയ മന്ദിരത്തിലേക്ക് മാറാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

 

Latest News