കരിന്തളം കോളേജില്‍ വ്യാജ രേഖ സമര്‍പ്പിച്ച കേസില്‍ വിദ്യയ്ക്ക് ജാമ്യം

കാസര്‍കോഡ് - വ്യാജ രേഖാ കേസില്‍ മുന്‍ എസ് എഫ് ഐ നേതാവ് കെ.വിദ്യയ്ക്ക് ജാമ്യം. കരിന്തളം കോളജിലെ അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച കേസിലാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിദ്യയ്ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയതെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ വിദ്യയ്ക്ക് കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റിലായ വിദ്യയെ പോലിസ് ജാമ്യത്തില്‍ വിട്ടിരുന്നു. തനിക്ക് സ്ഥിര ജാമ്യം വേണമെന്ന വിദ്യയുടെ ആവശ്യം ഇപ്പോള്‍ കോടതി അംഗീകരിക്കുകയായിരുന്നു. 

 

Latest News