സുരേഷ് ഗോപിയുടെ മന്ത്രി സഭാ പ്രവേശത്തെക്കുറിച്ച് പാര്‍ട്ടി കേരള ഘടകത്തിന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം - നടന്‍ സുരേഷ് ഗോപിയുടെ മന്ത്രി സഭാ പ്രവേശത്തെക്കുറിച്ച് ബി.ജെ.പി കേരള ഘടകത്തിന് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ..സുരേന്ദ്രന്‍. സുരേഷ് ഗോപി കേന്ദ്ര മന്ത്രി സഭയിലേക്ക് വരുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രി സഭാ പുന:സംഘടനയില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ബി ജെ പി നേതൃത്വം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സുരേഷ് ഗോപി കേന്ദ്ര മന്ത്രി സഭയിലേക്ക് വരുന്നതില്‍ തനിക്ക് സന്തോഷമാണെന്ന് കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായ വി.മുരളീധരനും പ്രതികരിച്ചിരുന്നു. തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടാണ് സുരേഷ് ഗോപിയെ മന്തിയാക്കുന്നതെങ്കില്‍ അതിനും തനിക്ക് വിരോധമില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വി.മുരളീധരന്‍ മറുപടി നല്‍കിയിരുന്നു.

 

Latest News