തൊപ്പി കാരണം നിരന്തരം അശ്ലീല  ഫോണ്‍ വിളി,  കണ്ണൂര്‍ സ്വദേശി പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി 

കണ്ണൂര്‍- വിവാദ യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി പരസ്യപ്പെടുത്തിയതിനെ തുടര്‍ന്ന് തനിക്ക് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഫോണ്‍കോളുകള്‍ വരുന്നതായി എസ് പിക്ക് കണ്ണൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ പറയുന്നു. കമ്പിവേലി നിര്‍മിച്ചുനല്‍കുന്ന ജോലി ചെയ്യുന്ന സജിയാണ് പരാതി നല്‍കിയത്.
നിഹാദെന്ന തൊപ്പിയുടെ സ്വദേശമായ മാങ്ങാട് സജി കമ്പിവേലി നിര്‍മിച്ചതിനൊപ്പം അവിടെ സജി തന്റെ പരസ്യവും വെച്ചിരുന്നു. ഈ പരസ്യം വീഡിയോയില്‍ പകര്‍ത്തി ഈ നമ്പറിലേക്ക് ഫോള്‍ വീളിച്ച് അശ്ലീലചുവയോടെ സംസാരിക്കുന്ന വീഡിയോ തൊപ്പി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അതിനുപിന്നാലെ സ്ത്രീകളടക്കമുള്ളവര്‍ തന്നെ നിരന്തരമായി വിളിക്കാനാരംഭിച്ചെന്നും അര്‍ധരാത്രി പോലും ഫോണ്‍കോളുകള്‍ ലഭിക്കുന്നുണ്ടെന്നും ജോലിയുടെ ഭാഗമായി വിളിക്കുന്ന കോളുകള്‍ പോലും ഇപ്പോള്‍ എടുക്കാനാവാത്ത സ്ഥിതിയാണെന്നും സജി പറയുന്നു.ശ്രീകണ്ഠാപുരം സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ എസ് പിക്ക് പരാതി നല്‍കിയത്

Latest News