Sorry, you need to enable JavaScript to visit this website.

രഹസ്യഭാഗത്ത് മയക്കു മരുന്ന് ഒളിപ്പിച്ചു കടത്തിയ നൈജീരിയന്‍ യുവതി പിടിയില്‍

കൊല്‍ക്കത്ത- ശരീരത്തിലെ രഹസ്യ ഭാഗങ്ങളില്‍ കൊക്കയ്ന്‍ അടക്കമുള്ള നിരോധിത മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച നൈജീരയന്‍ യുവതിയെ കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടി. ഡേവിഡ് ബ്ലസിങ് എന്ന 30-കാരിയുടെ ബാഗില്‍ നിന്ന് അധികൃതര്‍ വീര്യമേറിയ മയക്കുമരുന്നായ എല്‍.എസ്.ഡി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ജനനേന്ദ്രിയത്തിനകത്തും വയറ്റിലും മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഇവരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്തു. ലൈംഗികാവയവത്തിനുള്ളില്‍ ഒളിപ്പിച്ച 12 ഗ്രാം കൊക്കെയ്ന്‍ പിടികൂടി. പിന്നീടു നടത്തിയ ചോദ്യം ചെയ്യയിലാണ് മയക്കുമരുന്ന് ക്യാപ്‌സൂള്‍ രൂപത്തില്‍ ശരീരത്തിനുള്ളിലുണ്ടെന്ന കാര്യം ഇവര്‍ വെളിപ്പെടുത്തിയത്. യുവതിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ അടിവയറ്റില്‍ അസാധരണ വസ്തു കണ്ടെത്തി. ട്രാന്‍സ്‌വജൈനല്‍ അള്‍ട്രാസൗണ്ട് പരിശോധനയിലാണ് ഇതു കണ്ടെത്തിയത്.

Latest News