ജിദ്ദ- സൗദി അറേബ്യയിലെ ജിദ്ദ ഷറഫിയയില്‍ നിര്യാതനായ കോഴിക്കോട് മാവൂര്‍ സ്വദേശി എ.കെ.മുഹമ്മദ് മൈസാന്റ (52) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 28 വര്‍ഷമായി ജിദ്ദ സനാഇയ്യയില്‍ യുനൈറ്റഡ് കാര്‍ട്ടണ്‍ ഇന്‍ഡസ്ട്രീസില്‍ ജോലി ചെയ്തിരുന്ന മൈസാന്‍ പ്രീ പ്രൊഡക് ഷന്‍ മാനേജറായിരുന്നു. പരേതനായ ഹംസയുടേയും പാത്തേയ്കുട്ടിയുടേയും മകനാണ്. ഭാര്യ: നസീമ. മക്കള്‍: ഷബില്‍, ഫാര്‍ഹാന്‍, ഫിദ ഫാത്തിമ. മരുമകന്‍ സാജിദ് (എടവണ്ണപ്പാറ)